Saturday, October 3, 2026

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ. ഗുവാഹത്തിയിൽ ‘അസ്സം ബാംബൂ സൈക്കിൾ’ ഔദ്യോഗികമായി അവതരിപ്പിച്ചതോടെയാണ് ഈ സംരംഭം ശ്രദ്ധ നേടുന്നത്. 2026 ഒക്ടോബർ 2-ന് നടന്ന ചടങ്ങിലാണ് മുളകൊണ്ടുള്ള സൈക്കിൾ മുഖ്യമന്ത്രി പുറത്തിറക്കിയത്.പുണെ ആസ്ഥാനമായ ബാംബൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഛയ്ഗാവിലെ ബാംബൂ ടെക്നോളജി പാർക്കിലാണ് സൈക്കിളുകൾ നിർമ്മിക്കുന്നത്. അസ്സമിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുളയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏകദേശം 15 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രതിമാസം ഏകദേശം 1,000 സൈക്കിളുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ വർഷം 50 മുതൽ 100 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അധികൃതർ പറയുന്നത്.പദ്ധതിയുടെ പ്രധാന പ്രത്യേകത സൈക്കിൾ നിർമ്മാണത്തിൽ മുള ഉപയോഗിക്കുന്നു എന്നതിലല്ല. അസ്സമിൽ ലഭ്യമായ ഒരു പ്രാദേശിക വിഭവത്തെ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രധാന സാമ്പത്തിക വശം.

മുള ശേഖരണം, സംസ്കരണം, ഫ്രെയിം നിർമ്മാണം, അസംബ്ലി, ഗതാഗതം, സർവീസ് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കാനാകും. അതുവഴി ഗ്രാമീണ മേഖലയിലെ മുള കർഷകരെയും കരകൗശല വിദഗ്ധരെയും ചെറുകിട സംരംഭകരെയും വലിയൊരു വിപണി ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.അതേസമയം, പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ് എന്നത് പ്രധാനമാണ്. ഗുവാഹത്തിയിലെ വിവിധ പാർക്കുകളിൽ സൈക്കിളുകൾ ലഭ്യമാക്കി പൊതുജനങ്ങളുടെ പ്രതികരണം പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വിപുലീകരണം സംബന്ധിച്ച തീരുമാനമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സൈക്കിൾ BIS മാനദണ്ഡങ്ങൾക്കനുസരിച്ച് സർട്ടിഫൈ ചെയ്തതായും ഹിമന്ത ബിശ്വ ശർമ്മയുടെ രാഷ്ട്രീയ യാത്ര അസ്സമിലെ ബിജെപിയുടെ വളർച്ചയുമായി അടുത്ത് ബന്ധപ്പെട്ടതാണ്. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 2015-ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അസ്സമിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതിലും പിന്നീട് വടക്കുകിഴക്കൻ മേഖലയിൽ ബിജെപിയുടെ രാഷ്ട്രീയ ശൃംഖല വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നു. 2021 മെയ് മുതൽ അദ്ദേഹം അസ്സം മുഖ്യമന്ത്രിയാണ്.

എന്നാൽ മുള സൈക്കിൾ പദ്ധതിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയുടെ തുടർച്ചയായി മാത്രം വായിക്കുന്നതിനേക്കാൾ, പ്രാദേശിക വിഭവങ്ങളെ പുതിയ വിപണികളുമായി ബന്ധിപ്പിക്കുന്ന ഒരു നയപരീക്ഷണംഎന്ന നിലയിലാണ് പരിശോധിക്കേണ്ടത്.ഒരു പദ്ധതി പ്രഖ്യാപിക്കുകയും ഒരു ഉൽപ്പന്നം പുറത്തിറക്കുകയും ചെയ്യുന്നത് ആദ്യഘട്ടം മാത്രമാണ്. മുള സൈക്കിളുകൾ വലിയ തോതിൽ വിജയിക്കണമെങ്കിൽ ഉൽപ്പാദനച്ചെലവ്, വില, ദീർഘകാല ഉപയോഗക്ഷമത, പരിപാലനം, ഉപഭോക്തൃ സ്വീകാര്യത, വിതരണം തുടങ്ങിയ നിരവധി ഘടകങ്ങൾ നിർണായകമാകും.പ്രതിമാസം 1,000 സൈക്കിളുകൾ എന്ന ലക്ഷ്യം കൈവരിക്കാനും അതിനപ്പുറം വിപണി കണ്ടെത്താനും കഴിയുമെങ്കിൽ, അസ്സമിന്റെ മുള വ്യവസായത്തിന് ഇത് പുതിയൊരു value chain സൃഷ്ടിച്ചേക്കാം. മറുവശത്ത്, പദ്ധതി പരിമിതമായ പ്രദർശന-ടൂറിസം ഉപയോഗത്തിൽ മാത്രം ഒതുങ്ങുകയാണെങ്കിൽ അതിന്റെ വ്യവസായ സാധ്യതയും പരിമിതപ്പെടും.

Related Articles

Latest Articles