Saturday, December 20, 2025

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ

ദില്ലി : ശസ്ത്രക്രിയയ്ക്കു പിന്നാലെ വെന്റിലേറ്ററിൽ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ തോതിൽ പ്രതികരിച്ച്‌ തുടങ്ങിയതായി റിപ്പോർട്ടുകൾ . അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിച്ചു തുടങ്ങിയതായി ദില്ലി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം 10നാണ് പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

നേരത്തെ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മകനും മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജിഅഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു . മാധ്യമങ്ങളില്‍ പോലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അച്ഛന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles