Thursday, May 16, 2024
spot_img

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി പത്ത് ലക്ഷം , മരണ സംഖ്യ ഏഴരലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഇതുവരെ ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.

അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ച്‌ 170,373 പേരാണ് മരിച്ചത്. 2,836,523 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. 2,356,640 പേര്‍ രോഗമുക്തി നേടി.

ന്യൂ​സി​ല​ന്‍​ഡി​ല്‍​ ​പു​തു​താ​യി​ 14​ ​പേ​ര്‍​ക്ക് ​കൂ​ടി​ ​രോഗം ​സ്ഥി​രീ​ക​രി​ച്ചു.​ ​ഓ​ക്ല​ന്‍​ഡി​ല്‍​ ​ത​ന്നെ​യാ​ണ് ​പു​തി​യ​ ​കേ​സു​ക​ളും​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്. മൂന്നു​ ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ഓ​ക്ല​ന്‍​ഡി​ലെ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ല്‍​ ​നാ​ല് ​പേ​ര്‍​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​വ​രു​മാ​യി​ ​സമ്പർക്കം ​പു​ല​ര്‍​ത്തി​യ​ 13​ ​പേ​ര്‍​ക്കും​ ​വി​ദേ​ശ​ത്ത് ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ള്‍​ക്കു​മാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​

Related Articles

Latest Articles