Friday, May 3, 2024
spot_img

മൊബൈല്‍ താരിഫില്‍ 10 ശതമാനം വര്‍ധനവ്; നടപടി ടെലികോം കമ്പനികള്‍ക്ക് കുടിശ്ശികയിനത്തില്‍ തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നതിനാല്‍

ദില്ലി: എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10ശതമാനം വര്‍ധന ഉറപ്പായിരിക്കുകയാണ്.
ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10 ശതമാനം തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നതിനാലാണ് താരിഫ് വര്‍ദ്ധനവിനിടയാക്കിയത്.

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികള്‍ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ 40ശതമാനത്തോളം വര്‍ധനവരുത്തിയത്.
2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീര്‍ക്കേണ്ടത്. അതിനായി 10വര്‍ഷത്തെ സാവകാശവും കോടതി നല്‍കിയിട്ടുണ്ട്. ഇതോടെ 2021 മാര്‍ച്ചില്‍ ഭാരതി എയര്‍ടെല്‍ 2,600 കോടി രൂപയും വോഡാഫോണ്‍ ഐഡിയ 5,000 കോടി രൂപയുമാണ് നല്‍കേണ്ടിവരിക.

എന്നാല്‍ നിലവില്‍ ഒരു ഉപഭോക്താവില്‍നിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കമ്പനികള്‍ക്കാവില്ല. ഭാരതി എയര്‍ടെല്ലിന് 10ശതമാനവും വോഡഫോണ്‍ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വര്‍ധിപ്പിച്ചാല്‍മാത്രമെ തിരിച്ചടയ്ക്കാന്‍ സാധിക്കൂ.

Related Articles

Latest Articles