Monday, December 15, 2025

മോദിക്ക് ഒപ്പം എന്നും കൂടെയുണ്ട് ഇവൻ. ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളുമായി പ്രധാനമന്ത്രി. വൈറൽ വീഡിയോ കാണാം..

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ഔദ്യോഗിക വസതിയിൽ ഒരു മയിലിനൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് രാജ്യമെങ്ങും വൈറലായത്.

മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതും ദൃശ്യങ്ങളില്‍ കാണാം. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴുമൊക്കെ കൂട്ടായി ഈ മയിലും ഉണ്ട് എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

1.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ വീടിനുള്ളിലും അദ്ദേഹത്തിനൊപ്പം മയലിനെ കാണാം. വീഡിയോയ്ക്കൊപ്പം മയിലിനെ വര്‍ണിക്കുന്ന കവിതയുടെ വരികളും മോദി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles