Saturday, May 4, 2024
spot_img

യു പി എസ് സി പുതിയ ചെയർമാനായി പ്രൊഫ. പ്രദീപ് കുമാർ ജോഷിയെ നിയമിച്ചു

ദില്ലി : യുപി എസ് സി ചെയർപേഴ്സണായി പ്രൊഫ. പ്രദീപ് കുമാർ ജോഷിയെ നിയമിച്ചു. മുൻ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്ന ഇദ്ദേഹം, നിലവിൽ യു പി എസ് സി അംഗമാണ് . യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് പ്രദീപ് കുമാർ ജോഷിയെ പുതിയ ചെയർമാനായി നിയമിച്ചത്. 2021 മേയ് 12 വരെയാണ് ചെയര്‍പേഴ്‌സണ്‍ ചുമതല.

2015-ലാണ് പ്രദീപ് കുമാര്‍ ജോഷി യു.പി.എസ്.സി അംഗമായത്. നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്. 1977-ല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാര്‍ ജോഷി 1981-ല്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി ബിരുദവും നേടിയിട്ടുണ്ട്. 28 വര്‍ഷത്തിലേറെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Related Articles

Latest Articles