Saturday, December 20, 2025

രാജസ്ഥാനില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് ; രണ്ടുപേര്‍ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ നാല് പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ മേഖലയിലെ ജീവനക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ 36 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പുതുതായി രോഗം കണ്ടെത്തിയ മൂന്ന് പേര്‍ ബില്‍വാരയില്‍ നിന്നും ഒരാള്‍ ജോധ്പുരില്‍ നിന്നുമാണ്.

ജോധ്പുരില്‍ നിന്നുള്ള ആള്‍ മാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. ബില്‍വാരയില്‍ നിന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍.

1735 ആളുകളുടെ സാമ്പ്‌ളുകള്‍ പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 36 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1548 പേരുടേത് നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം ലഭിച്ചിട്ടില്ല.

Related Articles

Latest Articles