Friday, May 3, 2024
spot_img

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ, ഗെഹ്ലോട്ടിന്റെ അടുത്തഅനുയായികളുടെ വസതിയിലും സ്ഥാപനങ്ങളിലും ഇന്‍കംടാക്‌സ് റെയ്ഡ്

ജയ്‌പൂർ : രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനുള്ളിൽ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായികളുടെ വസതിയിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്. ഗെഹ്‌ലോട്ടിന്റെ അടുത്ത സുഹൃത്തുക്കളായ ബിസിനസുകാരൻ രാജീവ് അറോറയുടെയും , കോൺഗ്രസ് നേതാവ് ധര്‍മേന്ദ്ര റാത്തോഡിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത് .

രാജസ്ഥാനിലെ ജയ്പൂർ, കോട്ട എന്നിവിടങ്ങളിലും കൂടാതെ, മഹാരാഷ്ട്ര, ദില്ലി, മുംബൈ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത് . ജയ്പൂരിലെ അറോറയുടെ അമ്രപാലി ജ്വല്ലറിയിലും അധികൃതർ റെയ്ഡ് ചെയ്തു. അശോക് ഗെഹ്ലോട്ടിന്റെ അടുപ്പക്കാരില്‍ പ്രധാനിയായ വ്യക്തിയാണ് രാജീവ് അറോറ. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഗെഹ് ലോട്ടിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ധര്‍മേന്ദ്ര റാത്തോഡിന്റെ ചില സ്ഥാപനങ്ങളിലും ഇന്‍കംടാക്‌സ് വകുപ്പ് റെയ്ഡ് നടത്തി . റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നേതൃത്വത്തിന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles