Friday, April 26, 2024
spot_img

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 മണിക്കൂറിനിടെ അരലക്ഷം കടന്നു; ആകെ രോഗികളുടെ എണ്ണം പതിനാറ് ലക്ഷത്തിലേക്ക് ; ഭീതി ഉയരുന്നു

ദില്ലി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു . 24 മണിക്കൂറിനിടെ പ്രതിദിന വ‍ർധന അരലക്ഷം കടന്നു.ഇതാദ്യമായാണ് ഇത്രയധികം വർദ്ധനവ് ഉണ്ടായിരിക്കുന്നത് . 52,123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 775 മരണങ്ങൾ റിപ്പോർട്ട് ചെയ്തു . ഇത് വരെ 15,83,792 പേർക്ക് രോഗം സ്ഥിരീകരിച്ചു., രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, രോഗമുക്തരായവരുടെ എണ്ണം 10ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

മഹാരാഷ്ട്രയിലും കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് ഏറ്റവും കൂടുതൽ രോഗബാധ. ഉത്തപ്രദേശിൽ മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകൾ പരിശോധിച്ചു. ഇത് വരെ 1,81,90,382 കൊവിഡ് സാന്പിളുകളുടെ പരിശോധന നടത്തിയെന്നാണ് ഐസിഎംആർ പുറത്ത് വിട്ട കണക്ക്.

Related Articles

Latest Articles