ദില്ലി: രാജ്യത്ത് കോവിഡ് 19 സമൂഹവ്യാപനം തുടങ്ങിയതായി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്തിറ്റ് ചിലയിടങ്ങളില്‍ സമൂഹവ്യാപനം തുടങ്ങിയതിൻ്റെ തെളിവുകളുണ്ട്.രാജ്യം ഇപ്പോള്‍ കോവിഡ് 19 ൻ്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. ഏപ്രില്‍ പത്താകുമ്പോള്‍ മാത്രമേ രാജ്യത്തിൻ്റെ ഗതി നിര്‍ണയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കോവിഡ് 19ൻ്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇതുവരെ. കോവിഡിൻ്റെ കാര്യത്തില്‍ രാജ്യത്തിൻ്റെ നിലവിലെ സ്ഥിതി ആശങ്ക ഉയര്‍ത്തുന്നുണ്ട്.പ്രത്യേക സ്ഥലങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നു. ഇവരുടെ രോഗത്തിൻ്റ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല.
മുംബൈ അത്തരത്തില്‍ സമൂഹ വ്യാപനം തുടങ്ങിയ സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വൈറസ് ഹോട്ട്സ്പോട്ടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ സ്ഥലങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനം ഒരു കാരണമായി. അവിടെ എത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
അതേ സമയം, രാജ്യത്തിൻ്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സമൂഹവ്യാപനം നടന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…