Tuesday, May 14, 2024
spot_img

രാജ്യത്ത് മരണം അഞ്ച്, മരിച്ചത് ഇറ്റലിക്കാരൻ

ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയന്‍ പൗരനാണ് വെള്ളിയാഴ്ച മരിച്ചത്. കോവിഡ് ബാധിച്ച് രാജസ്ഥാനിലെ ആദ്യമരണമാണിത്.

ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച പഞ്ചാബില്‍ 72 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജര്‍മനിയില്‍നിന്നും ഇറ്റലി വഴി മാര്‍ച്ച് ഏഴിന് ഇന്ത്യയിലെത്തിയയാളാണ് കഴിഞ്ഞദിവസം മരിച്ചത്.

Related Articles

Latest Articles