Russian S-400 air defence systems begin arriving in India, US threat of CAATSA sanctions looms
ദില്ലി;പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്ശന വേളയില് മിസൈല് പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മര്ദ്ദങ്ങള് ഇന്ത്യ നടത്തും. ചൈനയുമായുള്ള അതിര്ത്തി തര്ക്കം രൂക്ഷമായ ഘട്ടം കൂടി പരിഗണിച്ചാകും ഇത്.
കോവിഡ് പ്രതിസന്ധികളെ തുടര്ന്ന് സ്-400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോര്ട്ടുണ്ടായിരുന്നു. 5.4 ബില്യണ് ഡോളറിന്റെ കരാറിനുള്ള പേയ്മെന്റ് നടപടികള് ഇന്ത്യ കഴിഞ്ഞ വര്ഷം പൂര്ത്തിയാക്കിയിരുന്നു.
അതേസമയം, റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലര്ത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആശങ്കകള്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ലഡാക്ക് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് സായുധസേനയോട് എല്ലാ തരത്തിലും സജ്ജരാകാന് നിര്ദേശം നല്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയുധങ്ങളുടെ അഭാവവും തയ്യാറെടുപ്പുകളുടെ വിടവുകളും നികത്താനുള്ള നടപടികളും സര്ക്കാര് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള് നിലനില്ക്കെയാണ് റഷ്യയില് നിന്ന് എസ്-400 സംവിധാനം ലഭിക്കുന്നത് വേഗത്തിലാക്കാന് സാധിക്കുമോ എന്നത് ഇന്ത്യ ആരായുന്നത്.
യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്നാഥിന്റെ സന്ദര്ശനത്തിലെ പ്രധാന അജണ്ട. നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള് ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങള്.
മോസ്കോ വിക്ടറി ഡേ പരേഡില് രാജ്നാഥ് പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തില് രാജ്നാഥ് പരേഡില് പങ്കെടുക്കുന്നത് സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല് ഈ നിര്ണായക ഘട്ടത്തില് റഷ്യന് സര്ക്കാരുമായി ഇടപഴകാനുള്ള ഏറ്റവും മികച്ച അവസരമായതിനാല് രാജ്നാഥ് സന്ദര്ശനം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…