Monday, June 17, 2024
spot_img

രാമക്ഷേത്രമുയരുന്നു; സർവ്വതും സമർപ്പിച്ച് ആയിരക്കണക്കിന് ഭക്തർ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ഉജ്വല തുടക്കം. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതായി രാമജന്മഭൂമിതീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് പ്രഖ്യാപിച്ചു. രാംലല്ലയില്‍ പൂജ നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം രാമജന്മഭൂമിയില്‍ എത്തുന്നത്

ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നൃത്യഗോപാല്‍ ദാസ് നിലവിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി.

2019, നവംബര്‍ 9നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണ അനുമതി ലഭിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണ ട്രസ്റ്റ്ര് രൂപീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 25-ാം തീയതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ രാംലാല വിഗ്രഹം താല്‍ക്കാലികമായി പണിത ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാംലാല വിഗ്രഹം സ്ഥാനം മാറ്റിയത്. വിഗ്രഹം സ്ഥാപിച്ചിരി ക്കുന്നത് മാനസ് ഭവന്‍ വളപ്പിലെ പ്രത്യേകം നിര്‍മ്മിച്ച പന്തലിലാണ്.

ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ധനത്തിന് യാതൊരു മുട്ടും വരില്ലെന്ന് ശ്രീരാമ ക്ഷേത്രം മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ആയിരക്കണക്കിന് ഭക്തര്‍ അവരുടെ എല്ലാം സമര്‍പ്പണവും നടത്താന്‍ തയ്യാറായി നില്‍ക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ധനം നല്‍കിതുടങ്ങിയെന്നും ദാസ് പറഞ്ഞു.

Related Articles

Latest Articles