Wednesday, May 15, 2024
spot_img

രാഷ്ട്രീയ അജണ്ടക്ക് വഴങ്ങില്ല, കൈരളിയേയും മീഡിയ വണ്ണിനേയും ഗെറ്റ് ഔട്ട് അടിച്ച് ഗവർണർ | Governor

മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചില മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വഴങ്ങില്ല എന്ന് ഗവർണർ വ്യക്തമാക്കി.കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്.

ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.ഇതിനു മുന്നേയും ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ മീഡിയാവണ്ണിനെയും കൈരളിയെയും ഉൾപ്പടെ കാണാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു.അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.

അതേസമയം മേയർ ആര്യ രാജേന്ദ്രൻ ആനാവൂർ നാഗപ്പനയച്ച കത്ത് വിവാദത്തിൽ നിൽക്കവെയാണ് ഗവർണർ പ്രതികരിച്ചത്. കത്ത് പുറത്ത് വന്നതോടെ സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നികുതിപ്പണം കൊള്ളയടിക്കുന്ന രീതിയുമാണ് പുറത്തുവന്നത്. കൂടാതെ നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലും ഇതേ ആവിശ്യം അറിയിച്ച് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നു. രണ്ട് കത്തുകളും വ്യാജമല്ലെന്ന് ഇതോടെ വ്യക്തമായി. കത്ത് വ്യാജമാണെന്ന് മേയറും കൂട്ടരും പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ, വ്യാജമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

എല്ലായിടത്തും സി പി എം പ്രവർത്തകരായാൽ മാത്രം ജോലി എന്നതാണ് പിണറായി സർക്കാരിന്റെ നയം. നഗരസഭയും അങ്ങനെ തന്നെയാണെന്നുള്ളതിന്റെ മികച്ച തെളിവാണ് പുറത്തായതും. കേരളത്തിലെ ലക്ഷോപലക്ഷം തൊഴിലന്വേഷകരും യുവജന സംഘടനകളും എന്താണ് പ്രതികരിക്കാത്തത്. മുഖ്യനെയും കൂട്ടരെയും പേടിച്ച് ആരും അതിന് തയ്യാറാവുന്നില്ല എന്നതാണ് യാഥാർഥ്യം.

Related Articles

Latest Articles