Monday, May 20, 2024
spot_img

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു

ദുബായ് : ലോകത്ത് മുഴുവന്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മരണസംഖ്യയില്‍ ചൈനയെ മറികടന്ന ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അയ്യായിരം പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.ആയിരത്തിലേറെ കോവിഡ് മരണം സംഭവിച്ച നാലാമത്തെ രാജ്യമായി ഇതിനിടെ സ്പെയിന്‍ മാറി .സ്പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരും ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു.448 പേര്‍ക്ക് രോഗം ബാധിച്ച പാകിസ്ഥാനില്‍ മരണം മൂന്നായി.മരണസംഖ്യ ചൈനയെക്കാള്‍ ഉയര്‍ന്ന ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് .

ഏഷ്യായും യൂറോപ്പും വടക്കേ അമേരിക്കയും കഴിഞ്ഞ് ലാറ്റിനമേരിക്കയിലും കൊവിഡിന്‍റെ മരണനിഴല്‍ പടരുകയാണ്.

വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ സമ്ബര്‍ക്കവിലക്ക് പ്രഖ്യാപിച്ചു.  പൗരന്മാരുടെ എല്ലാ വിദേശയാത്രകളും അമേരിക്ക വിലക്കിയിട്ടുണ്ട്.
ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നാസയുടെ രണ്ട് റോക്കറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ഹോണ്ട,നിസ്സാന്‍ എന്നിവ അമേരിക്കയിലെ ഫാക്ടറികള്‍ അടച്ചു.
മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കൂട്ടരോഗപ്പകര്‍ച്ച ഉണ്ടാകുമെന്ന ആശങ്കയിലായ ബ്രിട്ടന്‍ ലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കി.

മേഖലയില്‍ സമ്പൂര്‍ണ്ണ സമ്പൂര്‍ക്ക വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി അര്‍ജന്റീന മാറി. ബ്രസീലും ഫിലിപ്പീന്‍സും വിദേശികളെ വിലക്കി. യുഎഇ അടക്കമുള്ള ഗള്ഫ് രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ന് വെള്ളിയാഴ്ച നമസ്കാരം പള്ളികളില്‍ നടന്നില്ല.


അതേസമയം,പാരിസില്‍ മെയ് 12ന് തുടങ്ങാനിരുന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റി വച്ചു. അതേസമയം ടോക്കിയോ ഒളിംപിക്സ് ഉപേക്ഷിക്കില്ലെന്ന അന്താരാഷ്ട്ര ഒളിംപിക്സ് സമിതി അധ്യക്ഷന്‍ തോമസ് ബാച് പറഞ്ഞു. ഒളിംപിക്സ് നീട്ടണമോയെന്ന തീരുമാനിക്കാന്‍ സമായമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles