Tuesday, December 23, 2025

ലോക്ക്ഡൗൺ ഇത് മൂന്നാം പതിപ്പ്, എന്താകും കാര്യങ്ങൾ?

ദില്ലി:ഇന്ത്യ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതലും

രോഗബാധ കൂടുതല്‍ ഉള്ള മേഖലകളിലേക്ക് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും.ലോക്ക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.

മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്നതാണ്.

റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളിലായാണ് രാജ്യത്തെ വേര്‍തിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവു നല്‍കുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.

ഇതില്‍ ശ്രദ്ധേയമായ ഒരു കാര്യം, രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യയും നിലവില്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളിലാണ് . അതേസമയം, രാജ്യത്തെ തൊഴില്‍മേഖലകളില്‍ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങള്‍ ഇപ്പോഴും റെഡ് സോണുകളിലാണ്.

Related Articles

Latest Articles