Friday, June 14, 2024
spot_img

ലോക കൊതുക് ദിനം ; കൊതുക് ജന്യ രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി; ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

തിരുവനന്തപുരം : ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി കൊതുകുജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു.

കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറക്കാന്‍ കഴിയുന്നതാണെന്നും സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ മാത്രം കൈകൊള്ളുന്ന നടപടികളിലൂടെ കൊതുക് നശീകരണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ന് (ആഗസ്റ്റ് 20) ജില്ലയില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കി കൊതുക് ദിനത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles