തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്സി നടത്തും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ സർക്കാർ തിരുമാനിച്ചത്. സംസ്ഥാനത്തെ വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫീസിലെയും 8 മേഖല ഓഫീസുകളിലെയും 200ഓളം തസ്തികകളിലാണ് ഇതോടെ പിഎസ്സിക്ക് നിയമനം നടത്താനാവുക. പുരോഹിതരും മതാധ്യാപകരും നിയമനപരിധിയിൽ വരില്ല.
2017ൽ തന്നെ പിണറായി സർക്കാർ ഇതിനുള്ള തീരുമാനമെടുത്തെങ്കിലും അന്ന് നടപ്പാക്കാനായില്ല. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ബോർഡ് ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നൽകിയിരുന്നില്ല. സംസ്ഥാനതലത്തിൽ വ്യാപകമായ പ്രതിഷേധമാണ് ലീഗും ചില മുസ്ലിം സംഘടനകളും അന്ന് നടത്തിയത്.
പിഎസ്സി മുഖേന നിയമനം നടക്കുമ്പോൾ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടും. ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനവാദം. അതേ സമയം ദേവസ്വംബോർഡിൽ ബോർഡാണ് നിയമനം നടത്തുന്നത്. അതേ വ്യവസ്ഥ വഖഫ് സ്ഥാപനങ്ങളിൽ വേണമെന്നാണ് മുസ്ലിം ലീഗടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടിരുന്നത്. വഖഫ് ബോർഡിലെ ലീഗിന്റെയും ചില മുസ്ലീം സംഘടനകളുടെയും നിയന്ത്രണം അവസാനിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…