പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ഇന്ന് തുടങ്ങും. യു.എ.ഇയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏഴ് വിമാനങ്ങളും ബഹ്റൈനിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ന് കേരളത്തിലേക്ക് എത്തുന്നത്.
ദുബൈയിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും ഇന്ന് വിമാനമുണ്ട്. അബൂദബിയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാനമെത്തും. ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. ദുബൈ-കൊച്ചി വിമാനം വൈകുന്നേരം 5.25 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങും. ദുബൈ-കണ്ണൂർ വിമാനം വൈകുന്നേരം ആറിനും, ദുബൈ-കോഴിക്കോട് വിമാനം രാത്രി ഒമ്പതിനും നാട്ടിലെത്തും. തിരുവനന്തപുരത്തേക്കുള്ള ദുബൈ വിമാനം രാത്രി 11 നാണ് എത്തുക. അബൂദബി- കോഴിക്കോട് രാത്രി ഏഴിനും അബൂദബി-തിരുവനന്തപുരം രാത്രി ഒമ്പതിനും അബൂദബി-കണ്ണൂർ രാത്രി 11 നും നാട്ടിൽ എത്തും. ബഹ്റൈൻ-കോഴിക്കാട് വിമാനവും രാത്രി 11 നാണ് ലാൻഡിങ്.
ഗൾഫിൽ നിന്ന് 85 വിമാനങ്ങളാണ് ജൂൺ നാല് വരെ പ്രവാസികളെ എത്തിക്കുക. യു.എ.ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 56 വിമാനങ്ങൾ സർവീസ് നടത്തും. കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…