Categories: Kerala

വന്‍ തിരിച്ചടി ;സ്പ്രിന്‍ക്ലര്‍ ഡാറ്റ കൈമാറ്റകേസ്സില്‍ സര്‍ക്കാരിനെ ഉത്തരംമുട്ടിച്ചു ഹൈക്കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ സൂക്ഷിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ മറുപടി അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.

കോടതിക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു.

സത്യവാങ്മൂലം ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ഓണ്‍ലൈനായി പരിഗണിച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്ന് കോടതി വിലയിരുത്തി. ഡേറ്റ ചോരില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല സേവനമായി മാത്രമാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരത്തില്‍ സര്‍വീസ് എടുക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാല്‍, രോഗികളുടെ എണ്ണം കുറവല്ലെന്നും സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലറിനെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

5 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago