Monday, April 29, 2024
spot_img

വവ്വാലുകളിലും വൈറസ് എന്ന് ഐസിഎംആർ

തിരുവനന്തപുരം: രാജ്യത്ത് കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്. തമിഴ്‌നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലും വൈറസിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം.

വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ ഇനത്തില്‍പ്പെട്ട സസ്തനികളില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പശ്മിചഘട്ട മലനിരകള്‍ പലതരം വവ്വാലുകളുടെ ആവാസ കേന്ദ്രമായതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പുതിയ തരം സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് മുന്‍കരുതല്‍ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ്ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles