Thursday, May 2, 2024
spot_img

വാക്‌സിൻ കണ്ടെത്തിയെന്ന് നൈജീരിയ.ആഫ്രിക്കക്കാർക്ക് മാത്രം?

അബുജ: കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്.

വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധന്‍ ഡോ. ഒലഡിപോ കോലവോലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതായി ദ ഗാര്‍ഡിയന്‍ നൈജീരിയ റിപ്പോര്‍ട്ട് ചെയ്തു. ഇതു വരെ പേര് നല്‍കിയിട്ടില്ലാത്ത ഈ വാക്‌സിന്‍, പുറത്തെത്തുമ്പോള്‍ മറ്റ് വംശക്കാര്‍ക്കും പ്രയോജനകരമാകുമെന്നും കോലവോലെ പറഞ്ഞു.

നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കല്‍ അധികൃതരുടെ അനുമതിയും ആവശ്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകാന്‍ 18 മാസം കാലതാമസമുണ്ടാകുമെന്നും ഡോ. കോലവോലെ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles