Featured

വിവാഹത്തിന് വിളമ്പിയത് തുപ്പൽ തന്തൂരി റൊട്ടി പിന്നീട് സംഭവിച്ചത് കണ്ടോ?

വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് ‘ഹലാൽ’ എന്ന വാക്ക്. പല ഹോട്ടലുകളിലും ഉത്പന്നങ്ങളുടെ ലേബലുകളിലും ‘ഹലാൽ’ എന്ന വാക്ക് കണ്ടു തുടങ്ങിയതാണ്‌ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഇതിന് പിറകെ ക്രിക്കറ്റ് താരങ്ങൾക്കുള്ള മെനുവിൽ ഹലാൽ നിർബന്ധമാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നതോടെ വിഷയം അതിൻറെ തീവ്രതയിൽ എത്തി. BCCI ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണ കാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനകളൊന്നും തന്നെ മുന്നോട്ട് വെച്ചിട്ടില്ലെന്ന് വിശദീകരണം നൽകിയെങ്കിലും ഹലാൽ ഫുഡിനെക്കുറിച്ചുള്ള വാദങ്ങൾ ഇപ്പോഴും മുറുകുകയാണ്.

ഇസ്ലാം മതം നിഷ്കർഷിക്കുന്നത് ഹലാൽ മാംസം മാത്രമേ കഴിക്കാവൂ എന്നതാണ്. എന്നാൽ ഹിന്ദു മതത്തിൽ ഇത്തരത്തിൽ നിർദേശങ്ങൾ ഇല്ല. അതേസമയം, സിഖ് മത വിശ്വാസികൾ ഹലാൽ മാംസം കഴിയ്ക്കരുതെന്ന് പ്രത്യേകമായി തന്നെ പറയുന്നുണ്ട്. ഇസ്ലാമിക് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ കഴുത്തിലെ പ്രധാന ഞെരമ്പുകൾ കട്ട് ചെയ്ത് മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കാവൂ. എന്നാൽ ഹലാൽ ഭക്ഷണത്തിന്റെ ദൂഷ്യവശങ്ങൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ തന്തൂരി റൊട്ടി പാചകം ചെയ്യുമ്പോള്‍ പാചകക്കാരന്‍ മാവില്‍ തുപ്പുന്ന വീഡിയോ പുറത്ത്. ഒരു മാധ്യമം ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

വിവാഹ നിശ്ചയ ചടങ്ങില്‍ തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ ഷദാബ് മിയ എന്ന യുവാവ് മാവില്‍ തുപ്പുന്ന വീഡിയോ ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ നിന്നുള്ളതാണ്. വീഡിയോയുടെ ആധികാരികത പോലീസ് ഉറപ്പിച്ചു. വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ മുറാദ്നഗര്‍ പോലീസ് വിഷയം മനസിലാക്കുകയും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ഗാസിയാബാദ് പോലീസ് പ്രതികരിച്ചു. ഷദാബ് മിയയെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.

അടുത്തകാലത്തായി, ഭക്ഷണം തയ്യാറാക്കുമ്പോള്‍ പാചകക്കാരോ ഉസ്താദുമാരോ തുപ്പുന്നത് പിടിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. നവംബര്‍ 15 ന് ഗാസിയാബാദില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ കേസില്‍, ‘മുസ്ലിം ഹോട്ടല്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലെ പാചകക്കാരിലൊരാള്‍ തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പുന്ന വീഡിയോ പുറത്തുവന്നിരുന്നു.ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പുരോഹിതൻ ബിരിയാണിയിൽ തുപ്പുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ ഹലാൽ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതേ തുടർന്ന് പല ഹോട്ടലുകളും മുൻപിൽ സ്ഥാപിച്ച ഹലാൽ ബോർഡുകൾ നീക്കം ചെയ്തു. തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന ധാരണയെ തുടർന്നാണ് ആളുകൾ ഹലാലൽ ഹോട്ടലുകളിൽ കയറാത്തത്.

Anandhu Ajitha

Recent Posts

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

2 hours ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

2 hours ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

3 hours ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

3 hours ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

4 hours ago