Thursday, September 24, 2026

പ്രധാനമന്ത്രി ആവാസ് യോജന‍: 3.61 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3.61 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. 17 സംസ്ഥാനങ്ങളിലായിട്ടാണ് ഇവ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ ദൗത്യത്തിനു കീഴില്‍ അനുവദിച്ച വീടുകളുടെ എണ്ണം 1.14 കോടിയായി.

അതേസമയം ഇതിൽ 89 ലക്ഷം വീടുകളുടെ പണി തുടങ്ങി. 52.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 7.52 ലക്ഷം കോടിയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്ര വിഹിതം 1.85 ലക്ഷം കോടിയാണ്. ഇതില്‍ 1.13 ലക്ഷം കോടി അനുവദിച്ചു കഴിഞ്ഞു.

Related Articles

Latest Articles