ആഗ്ര : നഗരത്തിൽ യുവ വനിത ഡോക്ടർ അതി ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തില്‍ വനിത ഡോക്ടറുടെ കാമുകനെന്ന് അവകാശപ്പെട്ട മറ്റൊരു ഡോക്ടര്‍ അറസ്റ്റിലായി. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാൾ കൊലപാതകം നടത്തിയെന്ന് യുവതിയുടെ കുടുംബം പരാതി നൽകി . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആഗ്രയ്ക്കടുത്തുള്ള എസ്എന്‍ മെഡിക്കല്‍ കോളെജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞതുമുതല്‍ യോഗിതയെ കോളേജില്‍ നിന്ന് കാണാതായിരുന്നു. കോളേജില്‍ യോഗിതയുടെ സീനിയറായിരുന്ന ഡോ വിവേക് തിവാരി വിവാഹാഭ്യര്‍ത്ഥന നടത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നാലെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്കി. ഇതേ തുടർന്ന് കുടുംബത്തിന്റെ പരാതിയിന്മേൽ ഡോ. വിവേക് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം , തെരച്ചിലിനിടെ കോളേജിന് അടുത്ത് നിന്ന് തലക്കും കഴുത്തിനും മുറിവേറ്റ നിലയില്‍ യോഗിതയുടെ മൃതദേഹം കണ്ടെത്തി. ഇതിനിടെ പ്രതി കുറ്റ സമ്മതം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കാര്‍ യാത്രക്കിടെ കഴുത്തറുത്തെന്നാണ് വിവേക് വെളിപ്പെടുത്തുന്നത്. യോഗിതയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെന്നും പ്രതി പറയുന്നുണ്ട്. അതേ സമയം കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…