Sunday, May 19, 2024
spot_img

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ ചേറ്റുവ പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വാടാനപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചേറ്റുവ പണിക്കവീട്ടിൽ കല്ലുപറമ്പിൽ മുനവറി(22)നെയാണ് കുന്നംകുളം എസിപി ടി.എസ്.സിനോജിൻറെ നിർദേശ പ്രകാരം എസ്ഐ മാരായ.

കെ.ഷാജഹാൻ,എസ്.സിനോജ്,കെ.പി.ആനന്ദ്,എഎസ്ഐ.സജിത്ത്,സുനു,സിപിഒ മാരായ ശരത്ത്,സതീഷ്,മിഥുൻ,വനിതാ സിപിഒ മാരായ സുശീല,സൗദാമിനി എന്നിവർ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles