ദുബായി : വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ താല്പര്യമുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പെടുത്തിയ രജിസ്ട്രേഷന് രണ്ട് ലക്ഷം കടന്നതോടെ കേരളത്തിന് വെല്ലുവിളികളും വര്‍ധിക്കുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രജിസ്ട്രെഷന് നടക്കാനും സാധ്യതയുണ്ട്. മൂന്ന് ലക്ഷം പേരെങ്കിലും മടങ്ങി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവരെ നാട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് 1500ഓളം വിമാനസര്വീസുകളെങ്കിലും നടത്തണം. തിങ്കളാഴ്ചയോടെ രണ്ട് ലക്ഷത്തോളം പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തി ഫലം കൃത്യസമയത്ത് നല്‍കുന്നതും വെല്ലുവിളിയാവും.

