Sunday, September 20, 2026

കിടക്കയിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു! രണ്ടാനമ്മ നൂർ നാസർ അറസ്റ്റിൽ

കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് അറസ്‌റ്റിലായത്. കുട്ടിയുടെ പിതാവും നേപ്പാൾ സ്വദേശിയുമായ മുഹമ്മദ് ഇംത്യാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

‍കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. ഇന്നലെ അങ്കണവാടി അദ്ധ്യാപികയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തു പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടി ഇരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത് കണ്ട് അദ്ധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് വളർത്തമ്മ പൊള്ളലേൽപ്പിച്ചെന്ന് കുട്ടി പറഞ്ഞത്. ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്‌തു.

Related Articles

Latest Articles