Monday, May 20, 2024
spot_img

വൈദികന്റെ ചികിത്സ;മെഡിക്കൽ കോളേജിന് വീഴ്ച പറ്റി

തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ച വൈദികനെ ചികിത്സിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി ആരോപണം .കൊവിഡ് ലക്ഷണങ്ങളുമായി വന്ന വൈദികനെ രണ്ടു തവണ മടക്കി അയച്ചു. മൂന്നാം തവണ എത്തിച്ചപ്പോഴാണ് കൊവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. മരിച്ച വൈദികന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.

അപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ ഇരുപത് മുതല്‍ ചികിത്സയിലായിരുന്ന വൈദികന്‍ ചൊവ്വാഴ്ചയാണ് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.

പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലേയും 19 ഡോക്ടർമാരെ ക്വാറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ഒപിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു. ജീവനക്കാരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

Related Articles

Latest Articles