Thursday, May 2, 2024
spot_img

വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല; കനത്ത പിഴയടയ്ക്കേണ്ടി വരും

തൃശ്ശൂർ : കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്ലില്‍ കുടിശ്ശിക വരുത്തിയാൽ ബോർഡ് ഉപഭോക്താക്കളിൽനിന്ന്‌ 18 ശതമാനം വരെ പിഴ ഈടാക്കും. എന്നാൽ തത്കാലം കണക്ഷൻ വിച്ഛേദിക്കില്ല. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ ഉപഭോക്താക്കള്‍ പിഴ അടയ്ക്കേണ്ടി വരും. ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഇക്കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍ നിലനിൽക്കുന്നുണ്ട്.

ബിൽ തവണകളായി അടയ്ക്കാൻ പ്രത്യേക ഓപ്ഷൻ വാങ്ങാതെ ഓൺെലെനായി ബിൽത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കൾക്കും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സർച്ചാർജ് അടയ്ക്കേണ്ടിവന്നതായി പരാതികളും ഉയരുന്നുണ്ട്. അതുമാത്രവുമല്ല, ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലടയ്ക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർവരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം കോവിഡ് പ്രതിസന്ധിമൂലം ഗുണഭോക്താക്കളിൽനിന്ന്‌ തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം. എന്നാല്‍ കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കിനൽകുകയും ചെയ്യും അതോടൊപ്പം ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ വകയിരുത്തി നൽകും.

Related Articles

Latest Articles