തിരുവനന്തപുരം: സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഭേദഗതി ചെയ്ത സാലറി ചലഞ്ച് നടപ്പിലാക്കുക. ഒരുമാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ ഒരു മാസം ആറ് ദിവസത്തെ ശമ്പളം മാത്രം പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം ശമ്പളം പിടിക്കും. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളത്തിന്റെ 30% പിടിക്കും. മാസ ശമ്പളം 20,000 രൂപയില്‍ താഴെയുള്ള ജീവനക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം സാലറി ചലഞ്ചില്‍ പങ്കെടുത്താല്‍ മതി.
നേരത്തെ ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഐഎംഎ, കെജിഎംഒ എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരെയും ഒഴിവാക്കാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത സാലറി ചലഞ്ചുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സാലറി ചലഞ്ച് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്ക്കുമ്പോള് ഒരു വിഭാഗത്തില്‍ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കാത്തതാണ് സാലറി ചലഞ്ച് ഒഴിവാക്കാന്‍ കാരണം.
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma