Thursday, December 18, 2025

ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; രഞ്ജിയില്‍ കളിച്ചേക്കും

കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം ചില മാധ്യമങ്ങളോട് പങ്കുവച്ചത്. ശ്രീ ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി.നായര്‍ പറഞ്ഞു.

സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിന്റെ സാന്നിധ്യം കേരള ടീമിന് നേട്ടമാകുമെന്നും ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീക്കു മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീജിത് വി.നായര്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ്് ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. എന്നാല്‍ അതിനു ശേഷവും ടീം ഇന്ത്യയിലേക്കും കളിക്കളത്തിലേക്കുമുള്ള വാതിലുകള്‍ തുറന്നിരുന്നില്ല.

Related Articles

Latest Articles