Tuesday, December 23, 2025

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോ​ഗം വന്നു.

ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസ‍ർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം 69,മലപ്പുറം 58 ,പാലക്കാട് 58,‌കോട്ടയം 50 ,ആലപ്പുഴ 44,തൃശ്ശൂർ 33,ഇടുക്കി 29,പത്തനംതിട്ട 23,കണ്ണൂ‍ർ 18,വയനാട് 15.ഉം ആണ്.

നെ​ഗറ്റീവായവ‍ർ: തിരുവനന്തപുരം 101,കൊല്ലം 54,പത്തനംതിട്ട 81 ,ആലപ്പുഴ 49,കോട്ടയം 74,ഇടുക്കി 96,എറണാകുളം 151,തൃശ്ശൂ‍ർ 12,പാലക്കാട് 63,മലപ്പുറം 24,കോഴിക്കോട് 66,വയനാട് 21,കണ്ണൂർ 108,കാസർകോട് 68 എന്നിങ്ങനെ ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. 9297 പേ‍ർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേ‍ർ നിലവിൽ ചികിത്സയിലുണ്ട്.

ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453 ആയി. പുതുതായി രോ​ഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിന് താഴെയായി. എന്നാൽ സംസ്ഥാനത്തിൻ്റെ പലഭാ​ഗത്തേയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. തിരുവനന്തപുരത്ത് അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.

ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉടനെ സജ്ജമാക്കും. 1813 കിടക്കകൾ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേര‍െ പരിശോധിച്ചപ്പോൾ അതിൽ 288 പേ‍ർ കൊവിഡ് രോ​ഗികളാണ്. 42.92 ശതമാനമാണ് അവിടെ പരിശോധനയിൽ പോസീറ്റീവാകുന്നത്.

പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു. ഇതിൽ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ൽ 15ഉം, ജൂലൈ 22ന് 54ടെസ്റ്റിൽ 22ഉം, ജൂലൈ 23ന് 43 സാംപിളുകൾ ശേഖരിച്ചപ്പോൾ 17ഉം പൊസിറ്റീവായി.

Related Articles

Latest Articles