Friday, May 3, 2024
spot_img

സംസ്ഥാനത്ത് കോവിഡ് ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക്; സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; ഇന്ന് 623 പേര്‍ക്ക് രോഗം ; സമ്പർക്കത്തിലൂടെ 432 കേസുകൾ; വിദേശത്തുനിന്ന് വന്നവർ 96, അന്യസംസ്ഥാനത്തുനിന്നുള്ളവർ 76 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ഭീതി ഉയരുന്നു. ഇതുവരെയുള്ള ദിവസങ്ങളിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. മൊത്തം 623 പേര്‍ക്ക് ഇന്ന് സംസ്ഥാനത്താകെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്.

രോഗബാധിതരായവരിൽ തിരുവനന്തപുരത്ത് 157 പേർ, കാസർഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, കോഴിക്കോട് 64,ഇടുക്കി 55, കണ്ണൂർ 35,കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19,മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 4. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 60 ശതമാനം രോഗികൾക്ക് രോഗലക്ഷണമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്. 602 പേരെ ഇന്ന് ആശുപത്രികളിലാക്കി. ഇപ്പോൾ ചികിത്സയിൽ 4880 പേരാണ് ഉള്ളത്.

Related Articles

Latest Articles