Monday, May 6, 2024
spot_img

സംസ്ഥാനത്ത് കോവിഡ് മരണം തുടർക്കഥയാകുന്നു; വീണ്ടും ഒരു മരണം കൂടി;മരിച്ചത് കൊല്ലം സ്വദേശിനി

കൊല്ലം: സംസ്ഥാനത്ത് കോവിഡ് മരണം തുടർക്കഥയാകുന്നു. വീണ്ടും ഒരു മരണം കൂടി. കൊട്ടാരക്കര സ്വദേശി അസ്മാബീവി എന്നവയോധികയാണ് രോഗബാധയെ തുടർന്ന് മരിച്ചത് . 73 വയസായിരുന്നു ഒരാഴ്ചയായി കൊല്ലത്ത് ചികിത്സയിലായിരുന്ന ഇവരെ രോഗം കടുത്തതിനെ തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 69 ആയി. അതേസമയം , അസ്മാബീവിക്ക് മറ്റേതെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

അതിനിടെ വയനാട് വാളാട് 51 പേര്‍ക്ക് കൂടി ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ പരിശോധന നടക്കുകയാണ്.

Related Articles

Latest Articles