കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു . കാന്‍സര്‍ രോഗിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ബഷീറിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. വയനാട്, എറണാകുളം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

