തിരൂരങ്ങാടി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്. 71 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ജൂലായ് 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത് .
പരിശോധനയില്‍ 19ാം തിയതി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് . എന്നാല്‍ എവിടെ നിന്നാണ് ഉറവിടം എന്നുള്ളത് വ്യക്തമല്ല.
കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം.. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയ അബ്ദുല്‍ ഖാദറിെന്റ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കോവിഡ് ചട്ടം പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍.

