കോഴിക്കോട്: കേരളത്തില്‍ ഒരു കൊവിഡ്മരണംകൂടി.
പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) കൊവിഡ് ബാധിച്ചുമരിച്ചു. മഞ്ചേരി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു.
ഇക്കഴിഞ്ഞ 21 ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24 ാം തിയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ 30 ാം തിയതിയോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു.
മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനഞ്ചായി.

