Sunday, May 19, 2024
spot_img

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1751 കേസുകൾ

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും, കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ഇങ്ങനെ, തിരുവനന്തപുരം സിറ്റി – 66 തിരുവനന്തപുരം റൂറല്‍ – 138 കൊല്ലം സിറ്റി – 170 കൊല്ലം റൂറല്‍ – 106 പത്തനംതിട്ട – 43 കോട്ടയം – 208 ആലപ്പുഴ – 178 ഇടുക്കി – 214 എറണാകുളം സിറ്റി – 88 എറണാകുളം റൂറല്‍ – 37 തൃശൂര്‍ സിറ്റി – 20 തൃശൂര്‍ റൂറല്‍ -37 പാലക്കാട് – 19 മലപ്പുറം – 11 കോഴിക്കോട് സിറ്റി – 338 കോഴിക്കോട് റൂറല്‍ – 13 വയനാട് – 35 കണ്ണൂര്‍ – 20 കാസര്‍ഗോഡ് -10

Related Articles

Latest Articles