ഗുജറാത്തിൽ ആകെ പോൾ ചെയ്ത 64% വോട്ടിന്റെ വെറും 50% വോട്ട് മാത്രമേ മോദിയ്ക്ക് കിട്ടിയുള്ളൂ അത്രേ…കമ്മികളുടെ പുതിയ ആശ്വാസ ക്യാപ്സ്യൂൾ ആണ്.. നമുക്കിത് ഒന്നാന്തരം കരച്ചിൽ ആയ് തോന്നും.
ഇനി ഇന്ത്യാമഹാരാജ്യത്തെ സിപിഎമ്മിന്റെ കനലൊരു തരിയായ കേരളത്തിൽ അവരുടെ എല്ലാ നേതാക്കളും എത്ര തലകുത്തി മറിഞ്ഞാലും 50% വോട്ട് LDF ന് കിട്ടില്ല.. പിന്നാണ് സിപിഎം ഒറ്റയ്ക്ക്..
പിന്നെ ഗുജറാത്തിൽ ഈ സിപിഎമ്മിന്റെ വോട്ട് ശതമാനം ഹാർപിക് കീടാണുവിലും താഴെയാണ്. 0.04%എന്തോ ആണ്.. കീടാണു 0.1% ആണല്ലോ.. എന്നാൽ സിപിഎമ്മിന്റെ ശക്തി ദുർഗ്ഗമായ കേരളത്തിൽ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ പോലും ബിജെപിയ്ക്ക് 10% ൽ അധികം വോട്ട് ലഭിയ്ക്കുന്നുണ്ട്. നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഭരിയ്ക്കുന്നുണ്ട്.
എന്നാലും കമ്മികൾ രാജ്യം ഭരിയ്ക്കുന്ന ബിജെപിയെ വെല്ലിവിളിക്കുന്നത് കേരളത്തിൽ ജയിച്ച് കാണിക്കടാ എന്നാണ്. ഒരിയ്ക്കലത് സംഭവിയ്ക്കും എന്ന കാര്യത്തിൽ എനിയ്ക്ക് വിശ്വാസക്കേടൊന്നുമില്ല. എന്നാലും ഇന്നലെ വരെ കമ്മികൾ പൊക്കി നടന്ന ശശി തരൂർ പിണറായിക്കെതിരേ കോൺഗ്രസ്സിന്റ് മുഖമായ് വരികയും ദേശീയപ്പാർട്ടി സ്ഥാനത്തേക്ക് വരുന്ന പുതിയ പാർട്ടിയായ ആപ്പ് കേരളത്തിലും ഒരു കൈ നോക്കി ബിജെപി വിരുദ്ധവോട്ട് തിന്നുകയും ചെയ്താൽ സിപിഎമ്മിന്റെ ഗതി എന്താകും എന്ന് ഓർക്കുക. ഇന്ത്യയിൽ അവരുടെ ഭരണം എന്നെന്നേക്കുമായ് ഇല്ലാതാകും. പിന്നീടൊരിക്കലും ഒരു സംസ്ഥാനത്തും കമ്മികൾ തിരിച്ചു വരില്ല. കാരണം എക്കോ സിസ്റ്റം ചേഞ്ച് ആകും. കമ്മിത്തരം മണ്ടത്തരം ആണെന്നത് ഇന്നവർക്ക് അറിയാമെങ്കിലും അവർക്ക് ചേക്കേറാൻ ഒരു പാർട്ടിയില്ല എന്നതാണ് പ്രശ്നം. ആ വിടവ് ആപ്പ് നികത്തും.. അധികാരത്തിൽ വരുന്ന കോൺഗ്രസ്സ് സിപിഎമ്മിന്റ് സാമ്പത്തിക സ്രോതസ്സുകളെ വരിഞ്ഞുമുറുക്കിയാൽ കഥ കഴിഞ്ഞു. കമ്മികളുടെ മരണം അവർ മോദിവിരോധം കൊണ്ട് പൊക്കിപ്പിടിക്കുന്ന കോൺഗ്രസ്സിന്റെയും ആപ്പിന്റെയും കൈകൊണ്ട് തന്നെയാകും.
അല്ലേലും ഇന്ത്യയിലെ ഒരു വേസ്റ്റ് ആണ് കമ്യൂണിസ്റ്റ് രാഷ്ട്രീയം. അടുത്തതവണ ശശി തരൂരിനെ ഉയർത്തിക്കാട്ടി കോൺഗ്രസ്സ് ബുദ്ധി കാണിച്ചാൽ, ഒപ്പം ആപ്പും ഇറങ്ങിയാൽ പിണറായി എട്ടുനിലയിൽ പൊട്ടും. ഇന്ത്യയിലെ അവസാനത്തെ കമ്മൂ’ണിസ്റ്റ് മുഖ്യമന്ത്രി എന്ന പേരിൽ പിണറായി വിജയൻ അമരനാകും..
ഇടത് ബുദ്ധിജീവികൾ ശശി തരൂരിനെ നെഹ്രൂവിയൻ സോഷ്യലിസ്റ്റായ് പൊക്കിപ്പിടിച്ചത് രണ്ടാം ചരിത്രപരമായ വിഡ്ഢിത്തം ആയ് അടയാളപ്പെടുത്തും…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…