Sunday, May 19, 2024
spot_img

സി പി എമ്മിന്റെ പ്രളയത്തട്ടിപ്പ്; റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്

കാക്കനാട് : സി പി എം നേതാവ് ഉള്‍പ്പെട്ട ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ എസ്. സുഹാസ് ക്രൈംബ്രാഞ്ചിന് കൈമാറി. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.കളക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന്റെ വകുപ്പുതല പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ജില്ല ക ഇക്ടര്‍ കൈമാറിയത്.

കേസില്‍ മുഖ്യപ്രതിയും കളക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കുമായിരുന്ന വിഷ്ണു പ്രസാദിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പ്രതിപ്പട്ടികയിലുള്ള നാലുപേര്‍ റിമാന്‍ഡിലാണ്.
മൂന്നാം പ്രതിയും സി.പി.എം നേതാവുമായ എം.എം. അന്‍വര്‍, ഭാര്യയും അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കൗലത്ത് അന്‍വര്‍, കേസില്‍ പിടിയിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവര്‍ ഒളിവിലാണ്.കൂടാതെ റവന്യൂ വിഭാഗത്തിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന. അതിനിടെ തട്ടിപ്പ് നടത്താന്‍ വ്യാജരേഖ നിര്‍മിച്ചതിന് വിഷ്ണുവിനെതിരെ കളക്ടര്‍ പൊലീസിന് മറ്റൊരു പരാതിയും നല്‍കി.

അന്‍വറിന്റെയുംയും കൗലത്തിന്റെയും പേരില്‍ അയ്യനാട് ബാങ്കിലെ ജോയന്റ് അക്കൗണ്ടിലേക്ക് പണം എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

പ്രളയ സഹായത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ വിഷ്ണുവിന്റെയും വേണ്ടപ്പെട്ടവരുടെയും പേരുകള്‍ ചേര്‍ത്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇങ്ങനെ 27.73 ലക്ഷം രൂപയാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ഇതിന് പുറമേ സാങ്കേതിക കാരണങ്ങളാല്‍ പണം തിരിച്ചടച്ച ഗുണഭോക്താക്കള്‍ക്ക് വ്യാജ രസീത് നല്‍കി 52 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ പണം സ്വീകരിക്കുന്നതിനുള്ള ടി.ആര്‍-5 രസീതിന് പകരം കമ്പ്യൂട്ടറില്‍നിന്ന് പ്രിന്റെടുത്ത രസീതുകളായിരുന്നു ഇയാള്‍ നല്‍കിയത്. ഇത്തരത്തില്‍ 10,000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപയുടെ വരെയുള്ള 287 രസീതുകള്‍ ഓഫിസില്‍നിന്ന് കണ്ടെടുത്തതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമച്ചതിന് വിഷ്ണുവിനെതിരെ പുതിയ പരാതി നല്‍കിയത്.

Related Articles

Latest Articles