ദില്ലി : വീഡിയോ കോണ്‍ഫറന്‍സിംഗിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.വീഡിയോ കോണ്‍ഫറന്‍സിനു സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്ത്യ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ച ആപ്പുകളില്‍ ഒന്നാണ് സൂം.ഒരേ സമയം കൂടുതല്‍ പേര്‍ക്ക് വിഡിയോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്.ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് ഒന്‍പതിന മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഒൗദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുതെന്നും സ്വകാര്യവ്യക്തികള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ സൂം വിവാദങ്ങള്‍ നേരിടുന്നതിനിടയിലാണ് സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…