Sunday, May 19, 2024
spot_img

സോഷ്യൽ മീഡിയ താരം ദേവുചന്ദനയുടെ പിതാവ്, തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ് (45) എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിന് സമീപം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ചന്ദ്രബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്.

സോഷ്യൽ മീഡിയയിലൂടെ വൈറലായ ദേവുചന്ദനയുടെ അച്ഛനാണ്. ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഒമ്പത് വയസുകാരിയായ ദേവു തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച് എസ്.എ.ടിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്ക് സഹായ വാഗ്ദ്ധാനവുമായി നിരവധിപേർ എത്തിയിരുന്നു.

Related Articles

Latest Articles