Monday, April 29, 2024
spot_img

സ്പ്രിന്‍ക്ലറിനെ മാറ്റി; ഡാറ്റകൾ ഇനി സി-ഡിറ്റ് നോക്കുമെന്ന് സർക്കാർ

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവരശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിന്‍ക്ലറിന് അവകാശം ഉണ്ടാകില്ല.

ഡാറ്റ ശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നടത്തും. സ്പ്രിന്‍ക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ കരാര്‍ മാത്രമായിരിക്കും. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനും അനുമതിയില്ല. നിലവില്‍ കയ്യിലുള്ള വിവരങ്ങള്‍ നശിപ്പിച്ചുകളയാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.

എന്തുകൊണ്ട്സ്പ്രിന്‍ക്ലര്‍ തന്നെ തിരഞ്ഞെടുത്തു എന്ന ഡാറ്റാ കൈമാറ്റ കരാറില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതിക്ക് കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിന്‍ക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കം ഒട്ടേറെ ഹര്‍ജികള്‍ സര്‍ക്കാരിനും കരാരിനും എതിരെ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Related Articles

Latest Articles