തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കടുത്ത അതൃപ്തിയുമായി സിപിഐ. കരാറില്‍ അവ്യക്തത നിലനില്‍ക്കുന്നവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.പാര്‍ട്ടിയുടെ അതൃപ്തി കാനം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എകെജി സെന്ററിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച .
എന്തുകൊണ്ട് കരാര്‍ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ചചെയ്തില്ലെന്ന നിര്‍ണായക ചോദ്യമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമനടപടികള്‍ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ വിശദീകരിക്കേണ്ട ബാധ്യത സി.പി.എമ്മിനും സര്‍ക്കാരിനും വരും ദിവസങ്ങളില്‍ തലവേദനയാകും.
പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍ എതിര്‍പ്പ് ഉയരുന്നത് പ്രതിപക്ഷവും ആയുധമാക്കും.
പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും ഇടപാടില്‍ കടുത്ത അതൃപ്തിയുള്ള സിപിഐയെ തണുപ്പിക്കാന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഐ ആസ്ഥാന ത്തെത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എംഎന്‍ സ്മാരകത്തിലെത്തിയത്. കരാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുക തന്നെയാണ്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…