കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമ മേഖലയിലേക്കും നീളുന്നു. സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. സിനിമതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടി ഷംന കാസിം ഉള്‍പ്പെടെയുള്ളവരെ ഇതിനായി നേരിട്ടുവിളിച്ചതായും ഹംജത് മൊഴി നല്‍കിയിട്ടുണ്ട്.
ഷംന കാസിമില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന് പുറമെ വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണ്ണം സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാന്‍ സിനിമാതാരങ്ങളുടെ വാഹനം ഉപയോഗപ്പെടുത്താന്‍ ശ്രമം നടന്നതായും കസ്റ്റംസ് കണ്ടെത്തി. വന്‍ പ്രതിഫലമാണ് ഇതിനായി ഹംജത് അടങ്ങുന്ന സംഘം താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്.
അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. സിനിമ രംഗത്തുള്ളവരെ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി ഹംജത് വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താനായി വിദേശത്ത് സ്റ്റേജ് ഷോകള്‍ക്കെത്തുന്ന താരങ്ങളെയും സമീപിച്ചിരുന്നു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…