Saturday, May 11, 2024
spot_img

സ്വർണ്ണക്കടത്ത് കേസ് ; സ്വപ്നസുരേഷും സന്ദീപ് നായരും റിമാൻഡിൽ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാൻഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു.

അതേസമയം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് റിപ്പോർട്ടുകൾ . സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത് .

Related Articles

Latest Articles