Monday, June 17, 2024
spot_img

സ്വർണ്ണക്കടത്ത്: ഫൈസൽ ഫരീദ് അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം ഉപയോഗിച്ചു.അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി : സ്വർണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസൽ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങൾക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണം. പണം ചെലവഴിച്ചത് അരുൺ ബാലചന്ദ്രൻ മുഖേന .ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു.

മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ.ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും. അതേസമയം, ഫൈസൽ ഫരീദിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും, കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദ് ദുബായ് പോലീസിന്റെ പിടിയിലായത്.

Related Articles

Latest Articles