Sunday, May 19, 2024
spot_img

സ്വർണ്ണക്കടത്ത്; സ്വപ്നക്കും കൂട്ടർക്കും ജാമ്യം കിട്ടുമോ?

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സഞ്ജു, സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം എക്കണോമിക് ഒഫൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

സ്വപ്നയ്ക്ക് പൊലീസിലടക്കം ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നുമാണ് കസ്റ്റംസിന്റെ വാദം. കേസിൽ അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് മാഫിയയുടെ ഇടപെടൽ ഉണ്ടെന്നും ഇക്കാര്യം കൂടി പരിശോധിക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസിന്റ ഈ വാദങ്ങളെല്ലാം പരിഗണിച്ചായിരിക്കും ഇന്ന് കോടതി വിധി പറയുക.

Related Articles

Latest Articles