Monday, December 15, 2025

ഹിന്ദുസേവാകേന്ദ്രത്തിന്റെ വിജയം: ദേവസ്വം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് സ്റ്റേ

ദേവസ്വം ഫണ്ടില്‍ നിന്നും, ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ഹിന്ദു സേവാ കേന്ദ്രം കേരള ഫയല്‍ ചെയ്ത കേസിലാണ് സ്റ്റേ. അഡ്വ.കൃഷ്ണരാജും അഡ്വ.പ്രതീഷ് വിശ്വനാഥും ആണ് ഹിന്ദു സേവാ കേന്ദ്രത്തിന് വേണ്ടി ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും ദേവസ്വം ഫണ്ടും, ജീവനക്കാരുടെ ശംബളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം നല്‍കുന്നതിനു നിര്‍ദേശമുണ്ടായിരുന്നു. കോവിഡ് ദുരിത കാലത്ത് ഹിന്ദു ക്ഷേത്രങ്ങളുടെയും അതിലെ ജീവനക്കാരുടെയും നിലനില്പിനെ തന്നെ ബാധിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ഈ നിര്‍ദേശം.

കോടതി പ്രഖ്യാപനം വരും മുന്‍പേ ദേവസ്വം ഭൂമി കൃഷിക്കായി പാട്ടത്തിന് നല്‍കി ഹൈന്ദവ ക്ഷേത്രങ്ങളെ തീറെഴുതി കൊടുക്കുവാന്‍ ദേവസ്വം ബോര്‍ഡ് നടത്തിയ നീക്കത്തെയും ഹിന്ദു സേവാ കേന്ദ്രം നിയമപരമായി എതിര്‍ത്തിരുന്നു.

Related Articles

Latest Articles